തെലുങ്കു സിനിമ എന്നെ അറസ്റ്റ് ചെയ്തു; ഹരീഷ് പേരടി

തപ്സി പന്നു നായികയായെത്തുന്ന മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തില്‍ മലയാള സിനിമ താരം ഹരീഷ് പേരടിയും.ഹരീഷ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചത്.ബോളിവുഡ് താരം തപ്സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

തെലുങ്കു സിനിമ ഇന്‍ഡസ്ട്രി തന്നെ അറസ്റ്റ് ചെയ്തു എന്നാണ് താരം ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

‘തെലുങ്കു സിനിമ ഇന്‍ഡസ്ട്രി എന്നെ തപ്സി പന്നുവിനും സംവിധായകന്‍ സ്വരൂപ് ആര്‍എസ്ജെക്കും ഒപ്പം അറസ്റ്റ് ചെയ്തു

ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്വരൂപ് ആര്‍എസ്ജ് മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്. മാറ്റ്നി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

തപ്‌സി പന്നു നായകയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് തപ്സിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. പ്രണയവും സംഘര്‍ഷവുമെല്ലാം കോര്‍ത്തിണക്കിയതാണ് ചിത്രം.വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതതരിപ്പിക്കുന്നത്. ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യതത്.

അതേസമയം ലൂപ്പ് ലപേടെ എന്ന സിനിമയാണ് തപ്സിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് . 1998ല്‍ റിലീസ് ചെയ്ത ജെര്‍മന്‍ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ. തന്റെ കാമുകനെ രക്ഷിക്കുവാന്‍ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെണ്‍കുട്ടിയുടെ ശ്രമങ്ങളായിരുന്നു റണ്‍ ലോല റണ്ണിന്റെ കഥ.