സമൂഹത്തിലെ സ്ത്രീ വിരുദ്ധത സിനിമയിലില്ല

സമൂഹത്തില്‍ ഇന്ന് എങ്ങും സ്ത്രീ വിരുദ്ധതയാണെന്നും അത്രയും സ്ത്രീ വിരുദ്ധത സിനിമയിലില്ലെന്നും നടന്‍ ഹരീഷ് പേരടി. സിനിമയെ മാത്രം നവീകരിക്കുന്നത് യഥാര്‍ത്ഥ സ്ത്രീ വിരുദ്ധതയെ മൂടിവെക്കുന്ന ഒരു ഫാസിസ്റ്റ് സമീപനമല്ലെ ?…സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറയുന്ന അഭിനേതാക്കള്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തോട് നീതി പുലര്‍ത്താത്ത അരാഷ്ട്രീയതയല്ലെ പറഞ്ഞു കൊണ്ടിരിക്കുന്നത് ?… ഹരീഷ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

എന്റെ ചെറുപ്പകാലത്ത് റിലീസാവുന്ന 50% സിനിമകളിലും ബലാല്‍സംഗമുണ്ടായിരുന്നു….വ്യക്തമായി പറഞ്ഞാല്‍ സമൂഹത്തിലെ സ്ത്രീ വിരുദ്ധത അതുപോലെ സിനിമയിലുണ്ടായിരുന്നു…ഇന്ന് വാര്‍ത്താമാദ്ധ്യമങ്ങള്‍ നിറയെ ബലാല്‍സംഗ വാര്‍ത്തകളാണ്…എന്നിട്ടും നമ്മുടെ സിനിമകളില്‍ ബലാല്‍സംഗങ്ങള്‍ പോയിട്ട് സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങള്‍പോലുമില്ല വില്ലന്‍മാരെപോലും ന്യായികരിക്കുന്ന നല്ല തറവാടിത്തമുള്ള തിരക്കഥകള്‍…
…വ്യക്തമായി പറഞ്ഞാല്‍ സമൂഹത്തിലെ സ്ത്രീ വിരുദ്ധത സിനിമയിലില്ല…എന്നിട്ടും പുതിയ സിനിമകള്‍ റിയിലിസമാണെന്ന് പറയുന്നു…എന്തൊരു കള്ളത്തരമാണിത്…സമൂഹത്തെ നവീകരിക്കാതെ സിനിമയെ മാത്രം നവീകരിക്കുന്നത് യഥാര്‍ത്ഥ സ്ത്രീ വിരുദ്ധതയെ മൂടിവെക്കുന്ന ഒരു ഫാസിസ്റ്റ് സമീപനമല്ലെ ?…സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറയുന്ന അഭിനേതാക്കള്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തോട് നീതി പുലര്‍ത്താത്ത അരാഷ്ട്രീയതയല്ലെ പറഞ്ഞു കൊണ്ടിരിക്കുന്നത് ?…