‘മരട് 357’ ;എന്തിനാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ സെന്‍സര്‍ഷിപ്പെന്ന് ഹരീഷ് പേരടി

മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ‘മരട് 357’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ കോടതി നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സര്‍ക്കാര്‍ സംവിധാനമായ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ ഒരു സിനിമയുടെ റിലീസ് കോടതി തടയുകയാന്നെകില്‍ പിന്നെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള സെന്‍സര്‍ഷിപ് എന്തിനാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ഉന്നയിച്ചു.

എറണാകുളം മുന്‍സിഫ് കോടതിയായിരുന്നു സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമയുടെ ട്രെയിലറോ പാട്ടുകളോ റിലീസ് ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ വാദം. ഈ മാസം 19ന് ആയിരുന്നു സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിരുന്നത്. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് ‘മരട് 357’.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

സെൻസർ കഴിഞ്ഞ സിനിമ അനധികൃതമായി ഫ്ലാറ്റുണ്ടാക്കിയവരുടെ പരാതിയിൽ (അതുകൊണ്ടാണല്ലോ അത് പൊളിച്ചത്) റിലീസിന് അനുമതിയില്ലാതെ പെട്ടിയിൽ..പിന്നെ എന്തിനാണ് സർക്കാർ സംവിധാനത്തിൽ സെൻസർഷിപ്പ്?….ആവിഷക്കാര സ്വാതന്ത്രത്തിന്റെ കാണാപ്പുറങ്ങൾ….