ശൈലജ ടീച്ചറെ പ്രൊഫൈല്‍ ആക്കിയതിന് സൈബര്‍ ആക്രമണം

സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഫോട്ടോ അടങ്ങുന്ന വോഗ് ഇന്ത്യയുടെ കവര്‍ ഫോട്ടോ പ്രൊഫൈല്‍ ആക്കിയ ഫഹദ് ഫാസിലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വ്യത്യസ്തമായ രാഷട്രീയ നിലപാടുള്ള നിരവധിപേരാണ് ഫഹദിനെതിരെ രംഗത്തെത്തിയത്. ചലര്‍ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന്റെ സൂചനയാണോ ഈ നിലപാടെന്ന് ചോദിക്കുന്നുണ്ട്. അതേ സമയം ഫഹദിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുയര്‍ത്തുന്നവരുമുണ്ട്. ചിത്രത്തിന് താഴെ നിരവധി അശ്ലീല കമന്റുകളും എഴുതിയിട്ടുണ്ട്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഫഹദിനെ പിന്തുണച്ചെത്തുന്നവര്‍ ബോധപൂര്‍വ്വം കമന്റുകളുമായി സജീവമാകുന്ന കാഴ്ച്ചയും കണ്ടു. പ്രശസ്ത മാഗസിന്‍ വോഗ് ഇന്ത്യയുടെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ മുഖചിത്രമായാണ് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തത്. അതത് മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോയുള്ള പതിപ്പിറങ്ങിയത്. വോഗിന്റെ നവംബര്‍ മാസത്തെ കവര്‍ ചിത്രത്തിലാണ് കെ കെ ശൈലജ ഇടം നേടിയത്.ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.’ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു. ലോകത്തെ വനിതാ നേതാക്കള്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടുന്നതില്‍ കാണിക്കുന്ന മികവ് മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലന്‍ഡിലെ ജസിന്ത ആന്‍ഡേണ്‍,ജര്‍മ്മനിലെ ആങ്കല മെല്‍ക്കല്‍, തായ്‌വാനിലെ സായ് ഇങ് വെന്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ കെ ശൈലജയുടെ പേരും പറയുന്നത്. വോഗിന്റെ ‘വോഗ് വാരിയേഴ്‌സ്’ പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് മാതൃകയാണ്.കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനില്‍ അവതരിപ്പിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയില്‍ കേരളം മുന്‍പ് തന്നെ മുന്‍പന്തിയിലാണെന്നും ലേഖനത്തില്‍ പറയുന്നു.

ചില കമന്റുകള്‍ താഴെ…