ഈ മനുഷ്യനെപറ്റി രണ്ട് നല്ല വാക്ക് പറയാന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ?

രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ എന്ന് ചോദിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നടന്‍ ഇന്ദ്രന്‍സിനെ സൂപ്പര്‍ താരങ്ങള്‍ അഭിനന്ദിക്കാത്തതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം ലഭിക്കുന്നത്. അവസാന പട്ടികയില്‍ ഇടം നേടിയ 14 ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് ‘ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ്’ എന്ന പുരസ്‌കാരം വെയില്‍ മരങ്ങള്‍ നേടിയത്.

ഫേസ്ബുക്ക് പോസ്റ്റ് താഴെ….

രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?… നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ നിങ്ങളെ കയറില്‍ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്… അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു ….please…