ഇടതുപക്ഷ മുഖംമൂടി: ആഷിഖിനെതിരെ ഹരീഷ് പേരടി

നിപ യുടെ പശ്ചാതലത്തില്‍ ആഷിഖ് അബു സംവിധാനവം ചെയ്ത വൈറസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. വൈറസിനെ തുടക്കത്തിലേ പിടിച്ച് കെട്ടിയ ജനകിയ ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രാധാന്യത്തെ ചരിത്രത്തില്‍ നിന്ന് പൂര്‍ണമായും തുടച്ച് നീക്കപ്പെട്ട സിനിമ ചെയ്തവര്‍ ഇടതുപക്ഷ മുഖംമൂടിക്കുള്ളില്‍ ഇരുന്ന് നടത്തുന്നത് നിഷ്‌കളങ്കമായ കലാപ്രവര്‍ത്തനമാണെന്ന് പറയാന്‍ തന്റെ ജനാധിപത്യ ബോധം അനുവദിക്കുന്നില്ലെന്ന് ഹരീഷ് പറയുന്നു. വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാതലത്തില്‍ കൂടെയാണ് വിമര്‍ശനം. സിനിമ നന്നായി ചെയ്യാന്‍ അറിയുന്ന ഒരു സംവിധായകന്റെ സൃഷ്ടിയെ ബോധപൂര്‍വ്വം വഴിതെറ്റിക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം….