ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണ് ; ഹരീഷ് പേരടി

രണ്ടാം പിണറായി സര്‍ക്കാരിനെ സ്വാഗതം ചെയ്ത നടന്‍ ഹരീഷ് പേരടി.രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജ ടീച്ചര്‍ക്ക് മന്ത്രി പദമില്ലാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. സമൂഹമാധ്യമത്തില്‍ രാഷ്ട്രീയ, സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ മുതല്‍ സാധരണ ജനങ്ങള്‍ വരെ ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ് .പിന്നെ പുതിയ ടീച്ചര്‍മാര്‍ വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും.ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണ്.യാത്ര പറഞ്ഞ് പോകുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകന്‍മാര്‍ക്കും സ്‌നേഹം കലര്‍ന്ന യാത്രമൊഴി.വരാനിരിക്കുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകന്‍മാര്‍ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം..രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ എന്നാണ് നടന്‍ ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ് .പിന്നെ പുതിയ ടീച്ചര്‍മാര്‍ വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും.ക്രമേണ നമുക്ക് മനസ്സിലാകും പഠനത്തില്‍ ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന് .ടീച്ചര്‍മാര്‍ എത്ര വിദ്യാലയങ്ങളെ കണ്ടതാ.വിദ്യാലയങ്ങള്‍ എത്ര ടീച്ചര്‍മാരെ കണ്ടതാ.യാത്ര പറഞ്ഞ് പോകുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകന്‍മാര്‍ക്കും സ്‌നേഹം കലര്‍ന്ന യാത്രമൊഴി.വരാനിരിക്കുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകന്‍മാര്‍ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം..രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍…

കെ.കെ ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുമ്പോള്‍ ചലച്ചിത്ര രംഗത്തുള്ളവരും ചര്‍ച്ചയില്‍ സജീവമാകുന്നു.
തെറ്റായി പോയ തീരുമാനം, കാലം മറുപടി പറയുമെന്നാണ് സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതികരിച്ചത്. ബോബന്‍ സാമുവലിനെ കൂടാതെ റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായി സജീവമായി. പെണ്ണിനെന്താ കുഴപ്പം എന്നാണ് റിമ ചോദിച്ചത്. ഗംഭീര റെക്കോര്‍ഡ് വിജയവും 5 വര്‍ഷത്തെ ലോകോത്തര സേവനവും നിങ്ങള്‍ക്ക് സിപിഐ (എം) ല്‍ ഇടം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എന്ത് ചെയ്യാനാകും?. റിമ കുറിച്ചു. കെ കെ ശൈലജ ടീച്ചര്‍ ഈ ജനവിധി നിങ്ങള്‍ക്കായി തന്നതാണ്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ഈ പാര്‍ട്ടിയുടെ മനുഷ്യമുഖമായതിനാല്‍ തന്ന വിധി.എന്നാണ് റിമ എഴുതിയത്.