ഇനി എന്നെ ആരു കാണണമെന്ന് ഞാന്‍ തീരുമാനിക്കും

പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന് സമ്മാനമായി കുറുപ്പ് പ്രമോ വിഡിയോ. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്യേണ്ടതായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.

കേരളത്തെ വിറപ്പിച്ച സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ചുള്ളതാണ് ഈ സിനിമ. വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രമോ വിഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഒരു നിര്‍മാതാവും ദുല്‍ഖര്‍ തന്നെയാണ്. വിനി വിശ്വലാല്‍ ക്രിയേറ്റീവ് ഡയറക്ടറായ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് വിവേക് ഹര്‍ഷനാണ്.