“ആദ്യമായി ആർത്തവമുണ്ടാകുന്നത് സിനിമ സെറ്റിൽ വെച്ച്, സ്കൂളിൽ നിന്ന് സെക്‌സ് എഡ്യുക്കേഷന്‍ ലഭിച്ചിട്ടുണ്ട്”; ഹൻസിക

','

' ); } ?>

സിനിമാ സെറ്റില്‍ വെച്ചാണ് തനിക്കാദ്യമായി ആർത്തവമുണ്ടാകുന്നതെന്ന് തുറന്നു പറഞ്ഞ് നടി ഹൻസിക. ഭാഗ്യത്തിന് ആ ദിവസം അമ്മ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും, അമ്മ ഇതേക്കുറിച്ച് തന്നെ പഠിപ്പിച്ചിരുന്നുവെന്നും ഹൻസിക പറഞ്ഞു. കൂടാതെ സ്കൂളിൽ നിന്ന് തനിക്ക് സെക്‌സ് എഡ്യുക്കേഷന്‍ ലഭിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

‘എന്റെ ആദ്യത്തെ പീരിയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു. ആ നിമിഷം എനിക്കോര്‍മയുണ്ട്. സ്‌കൂളില്‍ നിന്ന് സെക്‌സ് എഡ്യുക്കേഷന്‍ ലഭിച്ചിട്ടുണ്ട്. അമ്മ ഇതേക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടാകും. പീരിയഡ്‌സ് സംഭവിക്കുമ്പോള്‍ നീ എന്നോട് വന്ന് പറയണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് ആ ദിവസം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. പാക്കപ്പിന്റെ സമയമായിരുന്നു. അതുണ്ടായപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ജുഹുവിലാണ് ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. അമ്മ എന്നെ കംഫര്‍ട്ട് ചെയ്തു. എനിക്ക് മറ്റ് പെണ്‍കുട്ടികളെ പോലെയായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നില്ല. കുറേക്കാലം എനിക്ക് വേദനയില്ലായിരുന്നു.’ ഹൻസിക പറഞ്ഞു.

ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയ നടിയാണ് ഹന്‍സിക മോട്ട്‌വാനി. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ഹന്‍സിക.

ഈയ്യടുത്താണ് ഹന്‍സിക വിവാഹ മോചിതയായത്. ബിസിനസ് പങ്കാളിയും സുഹൃത്തുമായ സൊഹേല്‍ ഖതൂരിയായിരുന്നു ഹന്‍സികയുടെ ഭര്‍ത്താവ്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നില്ല താമസിച്ചിരുന്നത്. വിവാഹ മോചനത്തെക്കുറിച്ചും ഹന്‍സിക സംസാരിക്കുന്നുണ്ട്.