“സിനിമയിൽ സക്സസും, രാഷ്ട്രീയത്തിൽ പവറും ഉണ്ടെങ്കിൽ കൂടെ നിൽക്കാൻ ആളുണ്ടാകും”; ജീത്തു ജോസഫ്

','

' ); } ?>

സിനിമയും രാഷ്ട്രീയവും തമ്മിൽ ഒരുപാട് സമാനതകളുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. രാഷ്ട്രീയത്തിൽ പവർ ഉണ്ടെങ്കിൽ കൂടെ ആളുണ്ടാകുമെന്നും സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ടാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാഷ്ട്രീയത്തിൽ പവർ ഉണ്ടെങ്കിൽ കൂടെ ആളുണ്ട്. സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്. എല്ലാവരും ജീവിക്കാനാണ്, അത് ആരുടെയും കുറ്റമൊന്നുമല്ല… അങ്ങനെയാണത്. സിനിമയിലും ഇങ്ങനെ തന്നെയാ. എനിക്കിപ്പോഴും ഇൻഡസ്ട്രിയിലെ എല്ലാവരെയും ഒന്നും അറിയില്ല.

ഞാൻ എന്റെ ജോലി കഴിഞ്ഞാൽ വീട്ടിലേക്ക് പോകും. പിന്നെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടാൽ പിന്നീട് കാണുമ്പോൾ ഞാൻ അവരെ തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് പേടിയാ. പിന്നെ കാണുമ്പോൾ എനിക്ക് ജാഡയാണെന്ന് തോന്നും, കുറ്റം പറഞ്ഞിട്ട് കാര്യമില്ല.” ജീത്തു ജോസഫ് പറഞ്ഞു.

“പക്ഷേ എനിക്ക് പറ്റത്തില്ല. ഞാൻ അത്തരം കാര്യങ്ങൾക്കൊന്നും ശരിക്കും ഫിറ്റ് അല്ല. പിന്നെ രാഷ്ട്രീയം എനിക്ക് താല്പര്യമില്ലാത്ത ഒരു മേഖല കൂടിയാണ്. വാക്കിന് വില വേണം എന്നൊക്കെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അച്ഛൻ മൂവാറ്റുപുഴ മുൻ എംഎൽഎ ആയിരുന്നു. മക്കളാരും രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് അച്ഛന് താല്പര്യമില്ലായിരുന്നു. കുടുംബത്തിൽ നിന്ന് പൈസ ഇറക്കി കളിച്ച രാഷ്ട്രീയക്കാരനായിരുന്നു എന്റെ അച്ഛൻ. അതിന്റെ ഒരു ക്ഷീണം നമുക്കുണ്ടായിരുന്നു.” ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.