“നായികയുടെ ഫോട്ടോയിൽ മാലയിട്ട് കാണിക്കുന്ന പരിപാടിയില്ല, ഐശ്വര്യ ഗ്രീൻ സിഗ്നൽ തന്നതിന് ശേഷമാണ് സ്ക്രിപ്റ്റ് പോലും എഴുതിയത്”; വിഷ്ണു വിശാൽ

','

' ); } ?>

ഗാട്ട ഗുസ്തി 2 ചെയ്യാൻ പ്ലാൻ ചെയ്തപ്പോൾ തന്നെ ഐശ്വര്യയെ കോൺടാക്ട് ചെയ്തിരുന്നുവെന്ന് നടൻ വിഷ്ണുവിശാൽ. രണ്ടാം ഭാഗത്തിൽ ഐശ്വര്യയുടെ നായികാ കഥാപാത്രത്തിനെ ഫോട്ടോയാക്കി മാലയിട്ട് കാണിക്കുന്ന രീതി ഈ സിനിമയിൽ ഇല്ലെന്നും, ഐശ്വര്യ ഗ്രീൻ സിഗ്നൽ തന്നതിന് ശേഷമാണ് സ്ക്രിപ്റ്റ് പോലും എഴുതിയതെന്നും വിഷ്ണു പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന്റെ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗാട്ട ഗുസ്തി 2 ചെയ്യാൻ പ്ലാൻ ചെയ്തപ്പോൾ ആദ്യ സംവിധായകനോട് പറഞ്ഞത് ഐശ്വര്യ ലക്ഷ്മി ഫ്രീ ആണോ എന്ന് ചോദിക്കു എന്നിട്ട് തിരക്കഥയിലേക്ക് കടക്കാം എന്നാണ്. ഈ സിനിമ ഒരു ബജറ്റ് ലിമിറ്റിനുള്ളിൽ ഞങ്ങൾക്ക് എടുക്കണം. എല്ലാതവണയും പാർട്ട് 2 എന്ന് പറയുമ്പോൾ ഒന്നാം ഭാഗത്തിനേക്കാൾ വലുതായിരിക്കണം. ഐശ്വര്യ ഗ്രീൻ സിഗ്നൽ തന്നതിന് ശേഷമാണ് ഞങ്ങൾ സ്ക്രിപ്റ്റ് തന്നെ എഴുതാൻ തുടങ്ങിയത്. അതുകൊണ്ട് ഫോട്ടോയിൽ മാലയിട്ട കാണിക്കുന്ന പരിപാടി ഈ സിനിമയിൽ ഉണ്ടാകില്ലെന്ന് ആദ്യമേ ഐശ്വര്യയോട് പറഞ്ഞിരുന്നു.’ വിഷ്ണു വിശാൽ പറഞ്ഞു.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് E4 എന്റർടെയിൻമെന്റ് ആണ്.

ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ മാസ്സ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വിഷ്ണു വിശാലിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും കിടിലൻ പ്രകടനം തന്നെ സിനിമ ഉറപ്പ് നൽകുന്നുണ്ട്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളിയായ പെൺകുട്ടിയായാണ് ഐശ്വര്യ ചിത്രത്തിൽ വേഷമിട്ടത്.