ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിര്‍മാതാവ്, റെക്കോര്‍ഡുമായി ഗിന്നസ് പക്രു

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിര്‍മാതാവ് എന്ന റെക്കോര്‍ഡ് നേടി ഗിന്നസ് പക്രു. ഫാന്‍സി ഡ്രസ്സ് എന്ന ഏറ്റവും പുതിയ ചിത്രം നിര്‍മ്മിച്ചതിനാണ് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഷോര്‍ട്ടസ്റ്റ് ഫിലിം മേക്കര്‍ റെക്കോര്‍ഡിന് അര്‍ഹനായത്. ഏറ്റവും ഉയരം കുറഞ്ഞ നായക നടനായും സംവിധായകനായും നേരത്തെ ഗിന്നസില്‍ പക്രു ഇടം പിടിച്ചിരുന്നു. 2008ല്‍ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, 2013ല്‍ ഉയരം കുറഞ്ഞ സംവിധായകന്‍, ഇപ്പോള്‍ 2019ല്‍ ഉയരം കുറഞ്ഞ നിര്‍മ്മാതാവ് എന്ന റെക്കോര്‍ഡുകളാണ് പക്രു സ്വന്തമാക്കിയിരിക്കുന്നത്.

ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. പുതുമുഖ സംവിധായകന്‍ സ്‌കറിയയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജയ് കുമാറും സംവിധായകന്‍ രഞ്ജിത് സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.