നെല്ലില്‍ വിരിഞ്ഞ ടൊവീനോ…ഡാവിഞ്ചി മാജിക്

','

' ); } ?>

ശില്‍പി ഡാവിഞ്ചി സുരേഷ് കരനെല്ലില്‍ ടൊവീനോയെ ഒരുക്കി വിസ്മയം തീര്‍ത്തിരിക്കുകയാണ്. നേരത്തെയും വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിച്ച് കലാകാരന്മാരുടെ മുഖങ്ങള്‍ ഒരുക്കി ഡാവിഞ്ചി സുരേഷ് സൃഷ്ടികള്‍ ഒരുക്കിയിട്ടുണ്ട്. വിറകില്‍ തീര്‍ത്ത പൃഥ്വിരാജിന്റെ മുഖവും തുണികള്‍ കൊണ്ട് ഒരുക്കിയ അന്തരിച്ച നടന്‍ അബിയുടെ ചിത്രവും അടുക്കള ഉപകരണങ്ങളിലൂടെ മോഹന്‍ലാലിന്റെയും ആണികള്‍ ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെയും ചിത്രങ്ങളും അതില്‍ ചിലതാണ്. അക്കൂട്ടത്തില്‍ പുതിയതാണ് കരനെല്ലില്‍ തീര്‍ത്ത ടൊവിനോയുടെ മുഖം. സുരേഷിന് നന്ദി അറിയിച്ചുകൊണ്ട് ടൊവിനോയും ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാര്‍ഡില്‍ കാര്‍ഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്തു കര നെല്ല് ഉപയോഗിച്ച് കൊണ്ടാണ് പുതിയ ചിത്രരചനയുടെ അദ്ധ്യായം സുരേഷ് കുറിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ് താഴെ…

‘കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാര്‍ഡില്‍ കാര്‍ഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്തു കര നെല്ല് ഉപയോഗിച്ച് കൊണ്ടാണ് പുതിയ ചിത്രരചനയുടെ അദ്ധ്യായം കുറിക്കുന്നത്. വ്യത്യസ്ത മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്ന അന്വഷണയാത്രയില്‍ ആണ് നെല്ല് കൊണ്ടും ചിത്രം സാധ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രളയ സമയത്തെ സേവനങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ കുടിയേറിയ സിനിമാ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ താരം. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം തീര്‍ത്തത്. ക്യാമറയില്‍ പകര്‍ത്തിയ സിംബാദും ചാച്ചനും സഹായിയായി രാകേഷ് പള്ളത്തും കാര്‍ഷിക കൂട്ടായ്മയിലെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു’,
ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ