പൈലറ്റ് ദീപക് വസന്ത് സാഠേയെക്ക് ആദരാഞ്ജലി: പൃഥ്വിരാജ്

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേ വ്യക്തിപരമായി അറിയാവുന്ന ഒരാളായിരുന്നുവെന്ന് നടന്‍ പൃഥ്വിരാജ്.
‘സമാധാനമായി വിശ്രമിക്കൂ റിട്ട. വിംഗ് കമാന്‍ഡര്‍ സാഠെ. അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിരുന്നു എനിക്ക്. നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും സര്‍’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
പൈലറ്റായി മുപ്പത് വര്‍ഷത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്‌സില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടിയ വസന്ത് സാഠേ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ 127വേ കോഴ്‌സില്‍ സ്വോര്‍ഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയാണ് 1981 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത്.