പ്രിയ വിമര്‍ശകരേ….ഭ്രാന്ത് പിടിക്കാനിരിക്കുന്നതേയുള്ളൂ…

നടി ദുര്‍ഗ കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവച്ച തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.കയ്യില്‍ എരിയുന്ന സിഗററ്റുമായി ഗ്ലാമറസായാണ് ദുര്‍ഗ ചിത്രത്തില്‍ ഉള്ളത്. ഇപ്പോഴിതാ ഫോട്ടോഷൂട്ട് സീരീസില്‍ നിന്നും മറ്റൊരു ചിത്രം പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ദുര്‍ഗ. തന്നെ വിമര്‍ശിക്കുന്നവരോടുള്ള മറുപടിയുമാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട ഹേറ്റേഴ്‌സ് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഇനിയുമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക.’ ചിത്രത്തിനൊപ്പം ദുര്‍ഗ കുറിച്ചു.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ദ ബോസ് ബിച്ച് എന്നാണ് ചിത്രത്തോടൊപ്പം ദുര്‍?ഗ നല്‍കിയ കുറിപ്പ്. ഫോട്ടോഗ്രഫര്‍ ജിക്‌സണ്‍ ഫ്രാന്‍സിസാണ് ഈ പുതിയ മെയ്ക്ക് ഓവറിനു പിന്നില്‍.