രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരു ഗാനവേള ട്രൂപ്പിന്റെ ബുക്കിംഗ് പോസ്റ്റര്‍ എന്ന നിലയില്‍ തയ്യാറാക്കിയ ‘സിനിമയുടെ അല്ല, സിനിമയിലെ പോസ്റ്റര്‍’ എന്ന കാപ്ഷനോടെയാണ് പോസ്റ്റര്‍ എത്തിയത്. ഗാനമേള ബുക്കിംഗിന് വിളിക്കേണ്ട നമ്പര്‍ എന്ന രീതിയില്‍ വ്യക്തമായി തന്നെ ഒരു നമ്പറും പോസ്റ്ററില്‍ കൊടുത്തിരുന്നു. കൗതുകം മൂലം നിരവധി പേരായിരുന്നു ആ നമ്പറിലേക്ക് വിളിച്ചിരുന്നത്.
എന്നാല്‍ ആ നമ്പറിലേക്ക് വിളിച്ച ശേഷമായിരുന്നു എല്ലാവര്‍ക്കും കാര്യം പിടികിട്ടിയിരുന്നത്. ഗാനഗന്ധര്‍വന്റെ അണിയറപ്രവര്‍ത്തകര്‍ പ്രാമോഷനായി സ്വന്തമാക്കിയ നമ്പറായിരുന്നു അത്. കലാസദന്‍ ഉല്ലാസ് എന്ന സ്‌റ്റേജ് ഗായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പോസ്റ്ററില്‍ നല്‍കിയ നമ്പറില്‍ വിളിച്ചാല്‍ കലാസദന്‍ ഉല്ലാസ് എന്ന പേരാണ് ട്രു കോളറില്‍ കാണാനാവുക. അണിയറപ്രവര്‍ത്തകര്‍ നല്‍കിയ നമ്പറിലേക്ക് വിളിച്ചാല്‍ കേള്‍ക്കുന്നത് ഗാനഗന്ധര്‍വ്വനായി കാത്തിരിക്കുക എന്ന പരസ്യ വാചകവും.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.