പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ‘ഗമനം’ ട്രെയിലര്‍

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ‘ഗമന’ത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടു .നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രത്തില്‍ നിത്യ മേനോന്‍, ശ്രിയ ശരണ്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഗമനം ഒരുക്കിയിരിക്കുന്നത്.ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്.

ഇളയരാജയാണ് ചിത്രത്തിന് സംഗീതം . രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.