ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴിലേക്ക്

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പടയപ്പ, ലിങ്ക, ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കെ.എസ്.രവികുമാര്‍.ചിത്രം തെലുങ്കിലും റീമേക്കചെയ്യുന്നുണ്ട്.തെലുങ്ക് പതിപ്പിന്റെ പേര് ആന്‍ഡ്രോയിഡ് കട്ടപ്പ എന്നാണ്.

വികൃതി ‘ ക്ക് ശേഷം സുരാജ് വെഞ്ചാറമൂടും സൗബിനും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു റോബോട്ടും അത് മനുഷ്യന്മാരുമായി ഇടപെടുമ്പോഴുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറഞ്ഞത്.