പുലിമുരുകന്റെ നാലാം വര്‍ഷം

','

' ); } ?>

മലയാളികള്‍ ആഘോഷമാക്കിമാറ്റിയ ചലച്ചിത്രമായിരുന്നു പുലിമുരുകന്‍.മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രിലര്‍ മലയാളചലച്ചിത്രം പുലിമുരുകന്‍ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് നാല് വര്‍ഷം.ഒക്ടോബര്‍ 7, 2016ലാണ് ചിത്രം റിലീസ് ചെയ്തത്.

പ്രദര്‍ശനത്തിനെത്തി ആദ്യ 30 ദിവസം കൊണ്ട് തന്നെ 105 കോടിയോളം രൂപയാണ് ചിത്രം നേടിയെടുത്തത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തില്‍ ചിത്രം നേടി.പിന്നീട് പുലിമുരുകന്‍ തമിഴ് തെലുഗ് പതിപ്പുകളും പുറത്തിറങ്ങി. ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം മുന്നേടിയ പുലിമുരുകന്‍ 100- 150 കോടി ക്ലബ്ബുകളില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും നേടിയിരുന്നു.

ഫൈറ്റ് മാസ്റ്റര്‍ പിറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്‍ ആക്ഷന്‍ രംഗങ്ങളെല്ലാം കൈകാര്യം ചെയ്തത്.ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.ഉദയകൃഷ്ണ ആണ് തിരക്കഥ ഒരുക്കിയത്.ഷാജി കുമാര്‍ ഛായാഗ്രഹണവും ,ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചു.ഗോപി സുന്ദര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗിത സംവിധായന്‍.

മോഹന്‍ലാല്‍,കമാലിനി മുഖര്‍ജി,ജഗപതി ബാബു,ലാല്‍,വിനു മോഹന്‍,സിദ്ദിഖ്,സുരാജ് വെഞ്ഞാറമൂട്,ബാല,നമിത കപൂര്‍,നോബി മാര്‍ക്കോസ്,കിഷോര്‍,നന്ദു തുടങ്ങി നിരവധി താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചു. എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ മലയാള ചലച്ചിത്രം കൂടിയാണ് പുലിമുരുകന്‍.