പ്രേമത്തിന് അഞ്ച് വയസ്സ്

','

' ); } ?>


നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മലയാള ചലച്ചിത്രമാണ് പ്രേമം. പ്രേമം എന്ന സിനിമ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. അന്‍വര്‍ റഷീദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണു നായികമാര്‍. മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. പദര്‍ശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 2015ല്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി. മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ പ്രേമത്തിന്റെ തെലുക് പതിപ്പ് 2016 ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തി.നിവിന്‍ പോളിയെ നായകതലത്തിലേക്കുയര്‍ത്തിയ ചിത്രം നിരവധി താരങ്ങളെയും മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിച്ച തൊബാമ റിലീസിനൊരുങ്ങുകയാണ്.