സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും ലാലേട്ടനും മമ്മൂക്കയും എന്താണ് ഒന്നും മിണ്ടാത്തത്

സിനിമാ സെറ്റ് തല്ലിതകര്‍ത്തതില്‍ ലാലേട്ടനേയും മമ്മൂക്കയും പ്രതിഷേധം അറിയിക്കാത്തതിനെതിരെ നടന്‍ ഹരീഷ് പേരടി.’എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന്?’/. ഹരീഷ് പേരടിയുടെ വാക്കുകളാണിത്. അവര്‍ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടെ… എന്നാണ് ഹരീഷ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ…

ലാലേട്ടനേയും മമമുക്കയേയും എനിക്ക് വലിയ ഇഷ്ട്ടമാണ്…ഞാൻ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്…ഞാൻ പറയുന്ന പൈസ Okയാണെങ്കിൽ ഇനിയും അവരുടെ കൂടെ അഭിനയിക്കും…പക്ഷെ എന്നോട് ഒരു പാട് ആളുകൾ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?…ഞാനവരോട് എന്താണ് പറയേണ്ടത്?…അവർ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടെ…