‘അവനോവിലോന’ എത്തുന്നു

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘അവനോവിലോന’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലിന്റെ ഫോസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ഷെറി, ടി.ദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍ തന്നെ പ്രധാന വേഷത്തിലെത്തുന്നത്.

കണ്ണൂരും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരുപതോളം ട്രാന്‍സ്ജെന്‍ഡേഴ്സും ഭാഗമാകുന്നുണ്ട്.

സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്,നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേര്‍ന്നാണ് നിര്‍മാണം