വണ്ണിന്റെ ചിത്രീകരണം അവസാനിച്ചു

','

' ); } ?>

മമ്മുട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ വണ്ണിന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ആണ് ഫേസ്ബുക്ക് പേജിലൂടെയാണ് പാക്കപ്പ് വിശേഷങ്ങല്‍ പങ്കുവെച്ചത്.

വണ്ണിന്റെ ഭൂരിഭാഗം രംഗങ്ങളും കൊവിഡിന് മുന്നേ ചിത്രീകരിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയടങ്ങുന്ന ചില ഭാഗങ്ങള്‍ കൂടെ ചിത്രീകരിക്കേണ്ടത് കൊണ്ടാണ് റിലീസിങ്ങ് വൈകിയത്.വണ്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.

ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സംഗീതം സംവിധാനം ഗോപി സുന്ദര്‍.