
നിവിൻ പോളിയെ നായകനാക്കി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ഡോൾബി ദിനേശൻന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആയിരത്തൊന്നു നുണകൾ, സർകീറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം താമർ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളി ഒരു നാടൻ ഓട്ടോ ഡ്രൈവർ വേഷത്തിലാണ് എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അജിത് വിനായക ഫിലിംസ് ബാനറിന്റെ പത്താമത്തെ പ്രൊജക്ടാണ്. മെയ് പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
ദിനേശൻ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസ് നിർവഹിക്കുന്നു. സംഗീതം ഡോൺ വിൻസെന്റിന്റെതാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് നിധിൻ രാജ് ആരോൾ. പ്രോജക്ട് ഡിസൈനറായി രഞ്ജിത്ത് കരുണാകരൻ പ്രവർത്തിക്കുന്നു. ബോളിവുഡിൽ അനിമൽ പോലുള്ള വമ്പൻ ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമയാണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത്.