തുടരും ഒരു ഫീൽ ഗുഡ് സിനിമയല്ല, ഒരു ഫാമിലി ഡ്രാമയാണെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺമൂർത്തി. ഒരഭിമുഖത്തിൽ “ദൃശ്യം പോലെയൊരു സിനിമ”യാണ് തുടരുമെന്ന് മോഹൻലാൽ പ്രസ്താവിച്ചതോടെ സിനിമയെ പാട്ടി പലതരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിലാണ് തരുണാമൂർത്തിയുടെ പ്രസ്താവന. ചിത്രം ഏപ്രിൽ 25 ന് തീയേറ്ററുകളിൽ എത്തും.
“തുടരും ഒരു ഫാമിലി ഡ്രാമയാണ്,” എന്നാൽ അതിനുള്ളിൽ വിവിധ ലെയറുകൾ ഉണ്ട്”. ചിത്രത്തിന് “ഫീൽ ഗുഡ്” ടാഗ് വേണ്ട”. “ഒരു നല്ല സിനിമ ചെയ്തു എന്ന വിശ്വാസമുണ്ട്. ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് പറയാനാകില്ല. ഞങ്ങൾക്കുള്ള ആത്മവിശ്വാസം, ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നിവയിലെ അനുഭവങ്ങളിൽ നിന്നാണ് “. “ഇത് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ല, മിസ്റ്ററി ത്രില്ലർ അല്ല. സാമൂഹിക പശ്ചാത്തലങ്ങളിലൂടെയും കുടുംബങ്ങളിലൂടെയും പോകുന്ന ഒരു മൾട്ടി-ഴോണേഡ് സിനിമയാണ്”.”ലാലേട്ടന്റെയും ശോഭന മാമിന്റെയും കുടുംബത്തിന്റെ കഥ കേൾക്കാൻ പ്രേക്ഷകർ തിയറ്ററിലേയ്ക്ക് വരട്ടെ” — ഈ ആശയത്തിലാണ് ‘തുടരും’ എന്ന സിനിമ തിയറ്ററുകളിലേക്ക് നീങ്ങുന്നത്. എന്ന് തരുൺ വ്യക്തമാക്കി. ചിത്രത്തിലെ ട്രെയ്‌ലറും പാട്ടുകളും പുറത്തുവന്നതോടെ, മോഹൻലാലിന്റെ സാധാരണക്കാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
സിനിമയുടെ ചർച്ചയെ കൂടാതെ എഡിറ്റർ നിഷാദ് യൂസുഫിന്റെ വേർപാടിനെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. തരുൺമൂർത്തിയുടെ ആദ്യ സിനിമയായ ഓപ്പറേഷൻ ജാവ മുതൽ സൗദി വെള്ളരിക്കവരെയും നിഷാദ് യൂസുഫ് കൂടെയുണ്ടായിരുന്നു.”നിഷാദ് ഇല്ലെങ്കിൽ തരുൺ മൂർത്തി എന്നൊരാൾ ഉണ്ടാകുമായിരുന്നോ എന്നോരു സംശയമുണ്ട്.” നിഷാദിൻ്റെ വേർപാട് അത്രത്തോളം ആഘാതമായിരുന്നുവെങ്കിലും പുതിയ എഡിറ്ററായ ഷഫീഖ് സത്യൻ ആത്മവിശ്വാസം നൽകുന്നുണ്ട്. “അവനിൽ നിഷാദിനെ ഞാൻ കാണുന്നു” തരുൺമൂർത്തി പറഞ്ഞു
മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, ഇർഷാദ്, നന്ദു, ശ്രീജിത് രവി, ജി. സുരേഷ്‌കുമാർ, തോമസ് മാത്യു, ഷോബിതിലകൻ, ഷൈജു അടിമാലി, കൃഷ്ണപ്രഭ, റാണിശരൺ, അമൃത വർഷിണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത് . ഛായാഗ്രാഹൻ ഷാജികുമാർ , സംഗീതസംവിധായകൻ ജെയ്ക് ബിജോയ് . കടപ്പാട്: ക്യൂ സ്റ്റുഡിയോസ്. റിപോർട്ട്: വാഴൂർ ജോസ്