കേരളത്തില്‍ നിന്നുളള രണ്ട് സംവിധായികമാരുടെ ചിത്രങ്ങള്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രമേളയില്‍

കേരളത്തില്‍ നിന്നുളള രണ്ട് സംവിധായികമാരുടെ ചിത്രങ്ങള്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇത് ആദ്യമായാണ് കേരളത്തില്‍ നിന്നുളള സ്ത്രീകളുടെ സൃഷ്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

ഗീത ജെ സംവിധാനം ചെയ്ത ‘റണ്‍ കല്യാണി’ ,ഗീതു മോഹന്‍ദാസിന്റെ ചിത്രമായ ‘മൂത്തോന്‍’ എന്നീ സിനിമകളാണ് മേളയില്‍ ഉളളത്.’റണ്‍ കല്യാണി’മേളയുടെ ഉദ്ഘാടന ചിത്രവും, ‘മൂത്തോന്‍’ സമാപന ചിത്രവുമാണ്.

ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് .അതുപോലെ തന്നെ ഗീത ജെ സംവിധാനം ചെയ്ത ‘റണ്‍ കല്യാണി’യും കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി മേളകളില്‍ ശ്രദ്ധനേടി.