‘വെളളം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെളളം സിനിമയുടെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.

‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ…. ‘എന്ന കുറിപ്പോടെ ജയസൂര്യ തന്നെയാമണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.മുഷിഞ്ഞ വസ്ത്രം ധരിച്ച് കൈയില്‍ മദ്യകുപ്പിയുമായി നില്‍ക്കുന്ന ജയസൂര്യയെയാണ് പോസ്റ്ററില്‍ കാണുക.

തീവണ്ടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക . ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടിമഠത്തില്‍,യദു കൃഷ്ണ,രജ്ഞിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിക്ക്,ഇന്ദ്രന്‍സ്,ഇടവേള ബാബു,ജോണി ആന്റണി ബൈജു,സന്തോഷ് കീഴാറ്റൂര്‍,സ്‌നേഹ പാലേരി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.