ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാക്കുന്നു

ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാക്കാനൊരുങ്ങുകയാണ് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ്‍.ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാവുകയാണ്. അജയ് ദേവ്ഗണ്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് പേര്‌ നല്‍കിയിട്ടില്ല.ചൈനയ്‌ക്കെതിരെ പോരാടി വീരമൃത്യു വരിച്ച20 സൈകികരെ കുറിച്ചാണ് ചിത്രം.അഭിനേതക്കളെ തീരുമാനിച്ചിട്ടില്ല.അജയ് ദേവഗണ്‍ ഫിലിംസും സെലക്ട്മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍ എല്‍ പിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.