“ഒറ്റ രാത്രിയിൽ താരമാകാം, താഴെയും വീഴാം, സിനിമയിൽ എപ്പോഴാണ് എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല”; ഫെമിന ജോർജ്

','

' ); } ?>

സിനിമയിൽ എപ്പോഴാണ് എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും, ഒരു ഉറപ്പും പറയാൻ പറ്റാത്ത മേഖലയാണ് ഇതെന്നും നടി ഫെമിന ജോർജ്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിനിമാമേഖലയുടെ അനിശ്ചിതത്വത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

ഒറ്റ രാത്രികൊണ്ട് വലിയ താരങ്ങളാകാൻ കഴിയുന്നതുപോലെ തന്നെ, പെട്ടെന്ന് തന്നെ താഴേക്ക് വീഴാനും സാധ്യതയുള്ള മേഖലയാണ് സിനിമയെന്ന് ഫെമിന വ്യക്തമാക്കി. ഈ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സിനിമാപ്രവർത്തകർ എപ്പോഴും കരുതലിനായി ഒരു ബാക്ക്അപ്പ് കയ്യിൽ കരുതുന്നത് നന്നായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. ജീവിതം നമ്മൾ ആഗ്രഹിച്ചതുപോലെ മുന്നോട്ട് പോയില്ലെങ്കിൽ അത് ഉപകാരപ്പെടുമെന്നും താരം കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫെമിന, ചിത്രത്തിലെ ‘ബ്രൂസ്‌ലി ബിജി’ എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഫെമിന ജോർജിന്റെ വാക്കുകൾ

“സിനിമയെ പറ്റി നമുക്കൊരിക്കലും ആരോടും ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ്. പഠിച്ചു കഴിഞ്ഞാൽ നമുക്ക് എവിടെയെങ്കിലുമൊക്കെ വർക്ക് ചെയ്യുകയാണ് എന്ന് പറയാൻ പറ്റും. പക്ഷേ സിനിമ എന്ന് പറയുന്നത്, നമുക്കൊരാൾക്കും ആരെയും കുറിച്ച് എവിടെയും പറയാൻ പറ്റില്ല. കാരണം എന്തും സംഭവിക്കാം.

ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാം. എന്റെ ഒരു അഭിപ്രായത്തിൽ സിനിമയിലുള്ളവർക്ക് ഒരു സേഫ്റ്റിക്ക് വേണ്ടി ഒരു ബാക്ക്അപ് ഉള്ളതു നല്ലതാണ്. നമ്മളത് എപ്പോഴും ചിന്തിക്കാൻ വേണ്ടിയല്ല, പക്ഷേ ജീവിതം നിങ്ങൾ ആഗ്രഹിച്ചതു പോലെ ആയില്ലെങ്കിലോ ?.

അങ്ങനെയൊരു അവസ്ഥയിലേക്ക് പോയിക്കഴിഞ്ഞാൽ ഒരു ബാക്ക്അപ് ആവശ്യമാണ്.”