മാലിക്കിലെ പരുക്കന്‍ ഫഹദിനെ കാണാം.. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോളിവുഡിന്റെ ‘ബിഗ് എംസ്’

','

' ); } ?>

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗംഭീരമായ റിലീസ്. മോളിവുഡ് താരരാജാക്കന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ എഫ്ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യലുക്ക് പുറത്തുവിട്ടത്. ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് ശരീരഭാരം കുറച്ചിരുന്നു. മെലിഞ്ഞ രൂപത്തിലുളള ഫഹദിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 15 കിലോയോളം ഫഹദ് കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്വലിക്കുന്ന കണ്ണുകളും നരച്ച മുടിയുമായി ഉറ്റുനോക്കുന്ന ഫഹദിനെയാണ് ആദ്യ പോസ്റ്ററില്‍ കാണുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലറായ മാലിക്ക് 30 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് നിര്‍മ്മാണം. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിങ് മഹേഷ് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്‍, സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ എന്നിവരാണ്.