മെഗാസ്റ്റാര്‍ മമ്മൂക്കയ്ക്ക് ചുറ്റും സുന്ദരികളെത്തുന്നത് ഒരു പുതിയ കാര്യമല്ല. ബോളിവുഡ് താരം സണ്ണി ലിയോണ്‍ വരെ അക്കൂട്ടത്തില്‍ പെടുന്നു. മധുരരാജയിലെ തരംഗമായ മോഹമുന്തിരി വാറ്റിയ രാവ് എന്ന ഗാനത്തിലാണ് ഇരുവരും ആദ്യമായി വെള്ളിത്തിരയിലൊന്നിച്ചത്. ഇപ്പോള്‍ ബാറും മമ്മൂക്കയും സുന്ദരികളുമെത്തിയപ്പോള്‍ വീണ്ടും ഒരു സോങ്ങ് യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഷൈലോക്ക് എന്ന ചിത്രത്തിലെ
ബാറിന്റെ പശ്ചാത്തലത്തിലുള്ള ത്രസിപ്പിക്കുന്ന ഐറ്റം സോങ്ങാണ് ഇപ്പോള്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായിരിക്കുന്നത്.
വിവേകയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ചുള്ളന്‍ ലുക്കിലെത്തിയ മമ്മൂക്ക തന്നെയാണ്. രജനിയുടെ
ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നത്. പരിപാടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വെറൈറ്റി ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍ പീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ജനുവരി 23നാണ് ചിത്രം റിലീസിനെത്തുന്നത്.