ഫഹദ്,ബാബുരാജ് ഷമ്മി തിലകന്‍ ‘ജോജി’ ചിത്രീകരണം പുരോഗമിക്കുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയില്‍ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷത്തില്‍ എത്തുന്നു.ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ലൊക്കേഷന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്.

ശ്യാംപുഷ്‌കര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിരക്കുന്നത്.ഭാവന സ്റ്റുഡിയോസും, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി ഒത്തു ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.