നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു

നടന്‍ ബാലയുടെ പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.

നൂറിലധികം പ്രോജക്ടുകളുടെ ഭാഗമായിട്ടുളള അദ്ദേഹം ഡോക്യുമെന്ററി സംവിധായകനും ഫോട്ടോഗ്രാഫറും കൂടിയാണ്.ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമ കൂടിയാണ് ഇദ്ദേഹം. തമിഴിലെ പ്രമുഖ സംവിധായകന്‍ ശിവയും മകനാണ്. ഒരു മകള്‍ വിദേശത്ത് സയന്റിസ്റ്റ് ആണ്. ചെന്താമരയാണ് ഭാര്യ.