നടപടി സ്വീകരിക്കേണ്ട സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്തത്, കങ്കണയെ വ്യക്തിപരമായി അറിയില്ല;മേയര്‍


നടി കങ്കണ റണൗത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രതികാരനടപടിയല്ലെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍.നടപടി സ്വീകരിക്കേണ്ട സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്തത്.വ്യക്തിപരമായി എനിക്കവരെ അറിയില്ല. സമയമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ സിനിമ കണ്ടിട്ടില്ല’, പട്നേക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ റണൗത്ത് നല്‍കിയ ഹരജിയില്‍ മുംബൈ കോര്‍പ്പറേഷന്റേത് പ്രതികാര നടപടിയാണെന്ന് കോടതി വ്യക്തമാക്കിയത്.സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.