ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലര്‍ ‘മലയന്‍കുഞ്ഞ്’ ചിത്രീകരണം കോട്ടയത്ത് തുടങ്ങി. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.തിരക്കഥക്ക് പുറമേ ക്യാമറ കൈകാര്യം ചെയ്യുന്നതും എഡിറ്റിംഗും മഹേഷ് നാരായണന്‍ തന്നെയാണ് മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന സിനിമ കൂടിയാണിത്.
ഈരാറ്റുപേട്ടക്ക് പുറമേ എറണാകുളവും സിനിമയുടെ ലൊക്കേഷനാണ്. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.