ഫഹദിനൊപ്പം ജോജു, നിര്‍മ്മാണം ബാദുഷ

','

' ); } ?>

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. ഫഹദ് ഫാസിലും ജോജു ജോര്‍ജുവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സജിമോന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്.

അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടേറെ മുന്‍നിര താരങ്ങളും അണിനിരക്കും. അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് ആണ് ഫഹദിന്റെ അടുത്ത റിലീസ് ചിത്രം.