‘കുബേരന്‍’, ഷൈലോക്ക് തമിഴ് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് കാണാം..

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴില്‍ ചിത്രത്തിന്റെ പേര് കുബേരന്‍ എന്നാണ്. തമിഴ് താരം രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. മീനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കലാഭവന്‍ ഷാജോണ്‍ ആണ് വില്ലന്‍.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.