‘പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്’, ഉള്‍ട്ടയുടെ ടെയ്രിലര്‍ കാണാം..

','

' ); } ?>

ഗോകുല്‍ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ഉള്‍ട്ട’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട. സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്.

അനുശ്രി, പ്രയാഗ മാര്‍ട്ടിന്‍, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രകാശ് വേലായുധന്‍ ക്യാമറയും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഗോപി സുന്ദറും സുദര്‍ശനുമാണ് സംഗീതം.