എക്‌സ്ട്രാ ഷോകളുമായി സൂര്യയുടെ ‘എതിര്‍ക്കും തുനിന്തവന്‍’

സൂര്യയുടെ എതിര്‍ക്കും തുനിന്തവന്‍ തിയേറ്ററില്‍ ഓളം തീര്‍ത്തിരിക്കുകയാണ്. ആദ്യദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിനായി തമിഴ് നാട്ടില്‍ പല തിയേറ്ററുകളും എക്സ്ട്രാ ഷോകള്‍ വെച്ചിരിക്കുകയാണ്. ഒരു കംപ്ലീറ്റ് കോമേഴ്‌സ്യല്‍ പാക്കേജ് എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. സൂര്യയുടെ അഭിനയം എപ്പോഴത്തേയും പോലെ മികച്ചതായി. ഇമോഷ്ണല്‍ എലമെന്റ്സും മാസും ഒരു പോലെ വര്‍ക്ക് ചെയ്ത ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍. മാസ് ഇമോഷണല്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. സാധാരണഗതിയിലുള്ള ഫസ്റ്റ് ഹാഫും കാറ്റ് ആന്‍ഡ് മൗസ് സ്‌റ്റൈലിലുള്ള സെക്കന്റ് ഹാഫും ക്ലൈമാക്സുമെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. പാണ്ടിരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ എന്നവിയാണ് പാണ്ടിരാജിന്റെ മുന്‍ചിത്രങ്ങള്‍.
രണ്ടാം പകുതിയില്‍ ഒരുപാട് ഇമോഷണല്‍ രംഗങ്ങളുള്‍ക്കൊള്ളിച്ച ചിത്രം കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.

തിയറ്ററുകളില്‍ എന്തായാലും സൂര്യ ചിത്രം വന്‍ വിജയമാകുമെന്നുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെല്ലാ തന്നെ ചിത്രത്തെ സഹായിക്കുന്നുണ്ട്. ഗംഭീര ക്ലൈമാക്‌സാണ് ചിത്രത്തില്‍ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് കുറിക്കുന്നു.

പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ‘എതര്‍ക്കും തുനിന്തവന്‍’ ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായികയായെത്തിയത്. താരം ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം. എസ്. ഭാസ്‌കര്‍, ജയപ്രകാശ് തുടങ്ങിയവരെല്ലാം മറ്റു കഥാപാത്രങ്ങളെ മനോഹരമാക്കി. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍ ഇവയെല്ലാം തന്നെ ചിത്രത്തിന്റെ വിജയ ചേരുവകളാണ്. . സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.