വാട്ട് ആന്‍ ഐഡിയ സർജി…

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമുലിന്റെ പുതിയ പരസ്യം.

‘ജല്ലിക്കെട്ട് , 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി’, എന്ന കുറിപ്പോടെയാണ് അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചത്.അമൂല്‍ ഗേളിനൊപ്പം വെണ്ണ പങ്കിടുന്ന ആന്റണിയെയും, പിന്നില്‍ ‘കട്ടു എ പീസ് ഓഫ് ബട്ടര്‍’ എന്ന് ചോദിച്ചു കൊണ്ടു നില്‍ക്കുന്ന പോത്തിനെയും, ഓസ്‌കര്‍ ശില്‍പവും പോസ്റ്ററില്‍ കാണാം. അമൂല്‍ ജല്ലി ഗുഡ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ‘വാട്ട് ആന്‍ ഐഡിയ സർജി’ എന്ന് കുറിച്ചാണ് നടന്‍ ആന്റണി വര്‍ഗീസ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പങ്കുവെച്ചിരിക്കുന്നത്.