ചാട്ട പിടിച്ച് ‘സുല്‍ത്താന്‍’ വരുന്നു…ഫസ്റ്റ്‌ലുക്ക്

കാര്‍ത്തി തന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സോളോ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയത്. ചാട്ടവാറേന്തി നില്‍ക്കുന്ന രൂക്ഷമായ കണ്ണുകളുമായുള്ള കാര്‍ത്തിയാണ് പോസ്റ്ററില്‍.

കാര്‍ത്തി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആക്ഷന് പ്രാധാന്യമുണ്ടാകുമെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കാര്‍ത്തി പോസ്റ്റര്‍ പങ്കിട്ടു. ‘പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്‌നേഹവും അഭിനന്ദനവുമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്! സുല്‍ത്താന്റെ ആദ്യ രൂപം നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങളെ സ്‌നേഹിക്കുന്നു! സുല്‍ത്താന്‍ ഫസ്റ്റ്‌ലൂക്ക്,’ അദ്ദേഹം പോസ്റ്ററിനൊപ്പം എഴുതി. ബാക്കിയരാജ് കണ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്.