‘നീ ഹിമമഴയായ് വരൂ’..ലഡാക്കിന്റെ ദൃശ്യഭംഗിയില്‍ ഒരു പ്രണയഗാനം- വീഡിയോ

','

' ); } ?>

ടൊവിനോയും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ലെ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടു. നീ ഹിമ മഴയായ് എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമ്മനും ഹരിശങ്കറും ചേര്‍ന്നാണ്.

നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.