ലാലേട്ടന് നാട്യാര്‍ച്ചനയൊരുക്കി ദുര്‍ഗ്ഗ കൃഷ്ണ

','

' ); } ?>

ലാലേട്ടന് പിറന്നാള്‍ ആശംസയര്‍പ്പിച്ച് നൃത്തമൊരുക്കി ദുര്‍ഗ്ഗകൃഷ്ണ. സാജിദ് യഹ്യയുടെ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര്’ എന്ന മനു മഞ്ജിത്തിന്റെ വരികള്‍ക്കാണ് ദുര്‍ഗ്ഗ ചുവട് വെച്ചത്. പ്രാര്‍ത്ഥന ഇന്ദ്രജിത് ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. റാം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ദുര്‍ഗ്ഗ അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡും, ലോക്ക്ഡൗണും സിനിമയ്ക്ക് മുന്നില്‍ പ്രതിസന്ധിയായെത്തിയത്. സിനിമ ഉപേക്ഷിച്ചോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ജീത്തു ജോസഫ് ഇതിനിടെ രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലുമൊത്തുള്ള റാം എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ലോക്ഡൗണും കോവിഡ് ഭീഷണിയും മാറിക്കഴിഞ്ഞാല്‍ വിദേശത്ത് വച്ച് നടക്കേണ്ട സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. യുകെ, ഉസ്‌ബെക്കിസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ ചിത്രീകരണം നടക്കാനുണ്ട്. അതേസമയം സാഹചര്യം മനസ്സിലാക്കി ഞാനിപ്പോള്‍ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുകയാണെന്നും ഈ സിനിമയുടെ ചിത്രീകരണം കേരളത്തില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് സ്വദേശിനിയായ ദുര്‍ഗ്ഗ കൃഷ്ണ 2017 ല്‍ റിലീസ് ചെയ്ത വിമാനം എന്നാ ചിത്രത്തില്‍ ആണ് ദുര്‍ഗ ആദ്യമായി അഭിനയിച്ചത്. എം. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.പ്രേതം 2,കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലും ദുര്‍ഗ അഭിനയിച്ചിട്ടുണ്ട്.