ചാക്കോച്ചനെ അനുകരിച്ച് ദേവദൂതര്‍ പാടി” എന്ന ഗാനത്തിന് ചുവടുകള്‍വെച്ച് ദുല്‍ഖര്‍

','

' ); } ?>

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തം പുനരാവിഷ്‌കരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന ‘സീതാ രാമം’ എന്ന സിനിമയുടെ പ്രമോഷനായി ലുലു മാളില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍.

ഇപ്പോള്‍ എവിടെയും വൈറലാണ് കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാന്‍സ്്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. പാട്ട് പുറത്തിറങ്ങിയതോടെ ഇതില്‍ കുഞ്ചാക്കോ ചെയ്ത സ്റ്റെപ്പുകള്‍ വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്‌സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സീതാ രാമം’. ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്. രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്.

പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്. കഥ മനോഹരമായതിനാല്‍ നിരസിക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പ്രതികരിച്ചിരുന്നു. എല്ലാ ദിവസവും ആക്ഷന്‍ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ വഴക്ക് കേള്‍ക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.