സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോണ്‍ലി സുമയുടെ ഡാന്‍സ് , ഡാന്‍സിന് പിന്നിലെ സത്യകഥ പറഞ്ഞ് ഷീലു എബ്രഹാം

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി നില്‍ക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്‌ന സുന്ദരി എന്ന പാട്ടിനു നടി ഷീലു എബ്രഹാം ചുവടുകള്‍ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. പാട്ടിനൊപ്പം ഷീലു കാഴ്ച വയ്ക്കുന്ന സ്റ്റെപ്പുകളിലെ കൗതുകം തന്നെയാണ് അതിനെ വൈറല്‍ ആക്കിയത്. എന്നാല്‍ ഈ വീഡിയോ ആദ്യം പുറത്ത് വന്നത്, ഇന്‍സ്റ്റാഗ്രാമിലെ ലോണ്‍ലി സുമ എന്നൊരു അക്കൗണ്ടില്‍ നിന്നാണ്. ആരാണ് ഈ ലോണ്‍ലി സുമ?. എന്താണ് ഷീലുവും ലോണ്‍ലി സുമയുമായുള്ള ബന്ധം?

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയില്‍ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ലോണ്‍ലി സുമ. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്തു വൈറല്‍ ആകാന്‍ ശ്രമിക്കുന്ന ഒരാളാണ് സുമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ലോണ്‍ലി സുമയെന്ന പേരില്‍ ഒരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. ആ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

വീഡിയോ വൈറല്‍ ആയതോടെ ഈ വീഡിയോയെ കുറിച്ചുള്ള ചോദ്യങ്ങള്‍ തനിക്ക് നേരെ ഒരുപാട് വരുന്നുണ്ടെന്നു ഷീലു എബ്രഹാം പറയുന്നു.’ വീഡിയോ വാട്‌സ്ആപില്‍ കിടന്നു കറങ്ങുകയാണ്, അമേരിക്കയില്‍ നിന്നു പോലും പലരും വിളിച്ചു ചോദിച്ചു ‘ ഷീലു പറയുന്നതിങ്ങനെ.

ഏതായാലും സിനിമയുടെ പ്രൊമോഷന്‍ പ്ലാന്‍ വര്‍ക്ക് ആയി എന്നുള്ള സന്തോഷത്തിലാണ് അണിയറക്കാര്‍. ഇന്നത്തെ കാലത്തു തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തണമെങ്കില്‍ സിനിമയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷികമാണ്. ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗുരു സോമസുന്ദരവും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്നു.സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.
മേയ്ക്കപ്പ് – റോണക്‌സ് സേവിയര്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. കിഷോര്‍ വാരിയത്ത് ഡടഅ, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത്.