“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

നവാഗതനായ ഉമേഷ് .എസ് . നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചുപൂർണ്ണമായും ഹൊറർ, ഫാൻ്റെസി,, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നാട്ടുമ്പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.

ജെസ്റ്റുഡിയോസ് ,& എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

രചന-രാഹുൽ കല്യാൺ. സംഗീതം- അർക്കാഡോ. ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ. എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ. കലാ സംവിധാനം – മകേഷ് മോഹൻ. മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി. കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് . കെ ആർ. സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ. ഡിസൈൻ – യെല്ലോടൂത്ത്. മാർക്കറ്റിംഗ് – ഒപ്റ. സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്. പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ. വാഴൂർ ജോസ് .