റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ പൊലീസ് ആയി അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.

കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകരില്‍ പലരും പുതിയ ചിത്രത്തിലുണ്ടെന്നാണ് വിവരം. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് ചിത്രം സോയ ഫാക്ടറാണ് ദുല്‍ഖറിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ക്രിക്കറ്റ് പ്രമേയമാക്കി ഒരുങ്ങിയ ചിത്രത്തില്‍ സോനം കപൂറായിരുന്നു നായിക.