സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ രചനയും സംഗീത സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ’99 സോംഗ്‌സ്’ എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ലോക സംഗീത ദിനമായ ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് എ.ആര്‍ റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു. എങ്കിലും ചിത്രീകരണശേഷമുള്ള ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ റിലീസ് തീയതി നീട്ടി വെയ്ക്കുകയായിരുന്നു.
99 സോംഗ്‌സിന്റെ സംവിധായകന്‍ വിശ്വേശ് കൃഷ്ണമൂര്‍ത്തിയാണ്. ഇഹാന്‍ ഭട്ട്, എഡില്‍സി വര്‍ഗീസ്, ടെന്‍സിന്‍ ദാല്‍ഹ, ലിസ റേ, മനീഷ കൊയിരാള തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഒക്ടോബര്‍ 9നാണ് ചിത്രത്തിന്റെ പ്രീമിയര്‍.
പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ദ് സ്‌കൈ ഈസ് പിങ്ക്’, വിനീത് കുമാറിന്റെ ആധാര്‍, അലംകൃത ശ്രീവാസ്തവയുടെ ‘ഡോളികിറ്റി ഓര്‍വോ ചംക്തെ സിതാരെ’, തന്നിഷ്ത ചാറ്റര്‍ജിയുടെ റോംറോം മെയിന്‍’, ഗീതാഞ്ജലി റാവുവിന്റെ ആനിമേഷന്‍ ചിത്രം ‘ബോംബെ റോസ്’, വിജയ് ജയ്പാല്‍സ് ‘നിര്‍വാന ഇന്‍’ തുടങ്ങിയ ഇന്ത്യന്‍ സിനിമകളും ബുസാനില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് സൗത്ത് കൊറിയയിലാണ് ബുസാന്‍ ചലച്ചിത്ര മേള നടക്കുന്നത്.