ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ പങ്കുവച്ച ട്വീറ്റ് ‘ദുല്‍ഖര്‍ പുലിയാടാ’ തരംഗമാകുന്നു . എന്നാല്‍ കാര്യം എന്തെന്നറിയാത്ത അമ്പരപ്പിലാണ് ആരാധകരും. ദുല്‍ഖറിന്റെ ഏതെങ്കിലും ചിത്രം നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണോ ഈ ട്വീറ്റ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പുലിയാണെന്നത് ഓകെ. എന്നാല്‍ കുറുപ്പ് തീയേറ്ററില്‍ എത്തുന്നതിന് മുമ്പ് സ്ട്രീമിംഗ് ആരംഭിക്കരുത്’, ‘കുറുപ്പിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആണോ ഇത്?’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ‘മലയാളം ഒക്കെ അറിയുമോ’ എന്ന ഒരു കമന്റിന് ‘പിന്നെ, മലയാളം അറിയാം’ എന്ന മറുപടിയും നെറ്റ്ഫഌക്‌സ് നല്‍കിയിട്ടുണ്ട്. റെക്കോഡ് തുകയ്ക്കാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പ് ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.