നടിയെ അപമാനിച്ച കേസ്: അന്തിമ തീരുമാനം കോടതിയുടേത്

','

' ); } ?>

മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ 14 ദിവസം റിമാന്‍ഡില്‍. പ്രതികളായ റംഷാദിനെയും മുഹമ്മദ് ആദിലിനെയും ഞായറാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളോട് നടി ക്ഷമിച്ചെങ്കിലും കേസ് നിലനില്‍ക്കുമെന്നും കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളോട് ക്ഷമിച്ചിരിക്കുന്നതായി നടി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. പ്രതികള്‍ മാപ്പും പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേസിനെ ബാധിക്കില്ലെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും കോവിഡ് ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു.

ഞായറാഴ്ച രാത്രി കൊച്ചിയിലെത്തിയ പ്രതികളെ കുസാറ്റ് ജംക്ഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ ഇരുവരെയും പുലര്‍ച്ചെ കളമശേരി സ്‌റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ് ഒന്നാം പ്രതിയും മുഹമ്മദ് ആദില്‍ രണ്ടാം പ്രതിയുമാണ്.